Saturday, April 7, 2012

വന്നു. അതൊരു വല്ലാത്ത വരവായിരുന്നു

ഓഫീസിലെ പവര്‍ കട്ട്‌ സമയം. നാല്പതു ഡിഗ്രി സെല്‍ഷ്യതയില്‍ ഉരുകുന്ന ഭൂമിയില്‍ നിന്നുയരുന്ന താപത്താല്‍ വിങ്ങുന്ന വായുമണ്ഡലത്തോട് മല്ലിടാനാവാതെ രോമകൂപങ്ങളിലൂടെ സ്വേദകണങ്ങള്‍ നിര്‍ഗളിച്ചു കൊണ്ടിരുന്നു. എസിയും ഫാനും ഒരുമിച്ചിട്ടാല്‍ പോലും സഹിക്കാന്‍ കഴിയാത്ത ചൂടാ.. പവര്‍ കട്ട്‌ ആണേല്‍ പറയുകയും വേണ്ട. രണ്ടു മണിക്കൂര്‍ കഴിയുമ്പോഴേക്കും വിയര്‍ത്ത്‌ കുളിച്ചു ഒരു പരുവമായിട്ടുണ്ടാവും.

'നാ ആട്ടോക്കാരന്‍ ആട്ടോക്കാരന്‍ നാല് പെരിയ റൂട്ട്കാരന്‍ ₰ ₰ ₰ ₰...' 

നശിച്ച ചൂടിനെ ശപിച്ചു കൊണ്ടിരിക്കുമ്പോഴാണ് ഫോണ്‍ റിംഗിയത്.

ഈ അസമയത്തെന്താപ്പോ ഒരു വിളി? ഡയലര്‍ ട്യൂണിന്‍റെ ആള്‍ക്കാര്‍ വിളിക്കുന്ന ടൈം ഇതല്ലല്ലോ എന്ന് ചിന്തിച്ച് ഹെഡ്ഫോണില്‍ അമര്‍ത്തി. 

"എടാ, ഒരു അത്യാവശ്യകാര്യം ഉണ്ട്.." സുഹൃത്താണ്. പ്രശാന്ത്‌.

"എന്താടാ? അന്‍റെ കാമുകി പിന്നെയും പിണങ്ങിപ്പോയോ?"

"അതൊന്നും അല്ലേടാ.. അന്‍റെ രക്തം ബി പോസിറ്റീവ് അല്ലെ? മിയട്ട് ഹോസ്പിറ്റലില്‍ ന്‍റെ ഒരു നാട്ട്കാരന്‍ അഡ്മിറ്റ്‌ ആയിട്ടുണ്ട്‌. ഇന്ന് വൈകീട്ട് ബി പോസിറ്റിവ് രക്തം വേണംന്ന് പറഞ്ഞിരുന്നു, അനക്ക് കൊടുക്കാന്‍ പറ്റോ?"

"അന്‍റതും ബി പോസിറ്റീവ് അല്ലേ? എന്താപ്പോ അനക്ക് കൊടുത്താല്‍?"

എനിക്കങ്ങോട്ട് ധൈര്യം വന്നില്ല.

"എന്‍റത് കഴിഞ്ഞ ആഴ്ച കൊടുത്തതേയുള്ളൂ. ഇനി അടുത്തൊന്നും കൊടുക്കാന്‍ ഒക്കില്ല."

അവന്‍ തന്‍റെ നിസ്സഹായാവസ്ഥ വ്യക്തമാക്കി.

"ഇജ്ജ്‌ ഒന്നും കൊണ്ടും പേടിക്കണ്ട. രക്തം കൊടുക്കുന്നതിനു മുമ്പ്‌ ജ്യൂസ്, ബിസ്കെറ്റ്‌ എല്ലാം ഫ്രീ ആയി കിട്ടും. രക്തം കൊടുത്തു കഴിഞ്ഞാല്‍ പിന്നേം നാസ്ത. പോരാത്തതിനു ഫ്രീ ബ്ലഡ്‌ ചെക്ക്‌ അപ്പും."

അവന്‍ എനിക്ക് ധൈര്യം നല്‍കി. 

"എടാ പഹയാ.. ഇത് നേരത്തെ പറയണ്ടേ.. ഇജ്ജ്‌ ധൈര്യായി ഏറ്റോ. ഞാന്‍ റെഡി".

നല്ല ഒരു ഭക്ഷണം കഴിച്ചിട്ട് മാസങ്ങളായി.  റൂമിലെ പരിപ്പുകറിയും തൈരും കൂട്ടിയുള്ള ചോറ് തിന്നു മടുത്തു. ഇങ്ങനെയൊരു ഡീല്‍ വരുമ്പോള്‍ പിന്നെയെന്തിന് നിരസിക്കണം? ചെലവോ ഏതാനും തുള്ളി ചോര മാത്രം!

അങ്ങനെ അന്ന് വൈകുന്നേരം രോഗിയുടെ ബന്ധുവിന്‍റെ കൂടെ മിയട്ട് ആശുപത്രിയിലേക്ക് തിരിച്ചു. ചെക്കിങ്ങിനു വേണ്ടി അല്‍പം രക്തം കൊടുത്തു.

അത്യാവശ്യം കുശലാന്വേഷണങ്ങള്‍ക്ക് ശേഷം മൂപ്പരുടെ വക സൊയമ്പന്‍ ചിക്കന്‍ ഗ്രേവിയും പൊറോട്ടയും.  പക്ഷേ, ഞാന്‍ ഞെട്ടിയില്ല. കാരണം നജീബ് പറഞ്ഞതനുസരിച്ച് പിടിച്ചതിലും വലുതാണ്‌ മാളത്തില്‍ കിടക്കുന്നത്.

നാളെ ഓപറേഷന്‍റെ സമയത്ത് വിളിക്കാം കേട്ടോ എന്ന് പറഞ്ഞു ഞങ്ങള്‍ പിരിഞ്ഞു.

അന്ന് രാത്രി  നാസ്തയും കിനാവ്‌ കണ്ട് സുഖമായുറങ്ങി. പിറ്റേന്ന്, അയാള്‍ വിളിച്ചില്ല. ഇപ്പൊ വിളിക്കും ഇപ്പൊ വിളിക്കും എന്ന് കാത്തുകാത്തിരുന്നു. പക്ഷേ വിളിച്ചില്ല.


അങ്ങോട്ട്‌ വിളിച്ചു നോക്കി.

"നിങ്കള്‍ അഴൈക്കും സബ്സ്ക്രൈബര്‍ സര്‍പ്പോത് ബിസിയായിട്ടുള്ളത്‌. സിറിതു നേരത്തില്‍ അഴൈക്കവും"

കുറച്ചു നേരം കഴിഞ്ഞു വിളിച്ചപ്പോള്‍ ഡയലോഗ് മാറി 'സ്വിച്ച് ഓഫ് സെയ്യപ്പെട്ടുള്ളത്‌' എന്നായി.

വൈകുന്നേരം വരെ കാത്തു. ഇല്ല. അവര്‍ വിളിച്ചില്ല. ഫൈവ് സ്റ്റാര്‍ ഫുഡ്‌ കിനാവ്‌ കണ്ട ഞാന്‍ അവസാനം അലിയായി. അന്നും രാത്രി പരിപ്പുകറിയും തൈരും കൊണ്ട് തൃപ്തിയടയേണ്ടിവന്നു.

മോഹഭംഗം വന്ന ഞാന്‍ ഫേസ്ബുക്കില്‍ 'ദയവായി ഇനി ആരും എന്നോട് രക്തം ചോദിക്കരുത്' എന്ന സ്റ്റാറ്റസും ഇട്ട് കുത്തിയിരിപ്പായി.

എന്നിട്ടുമരിശം തീരാഞ്ഞിട്ട്‌ ഞാന്‍ പ്രശാന്തിനിട്ട് ഡയലി.

"എന്താടാ, രക്തം കൊടുത്തപ്പോള്‍ വല്ലതും പറ്റ്യോ? ഫേസ്ബുക്ക് സ്റ്റാറ്റസ് കണ്ടല്ലോ."

"എടാ.. ഡാഷേ... അന്‍റെ നാട്ടുകാരനെന്താ ആളെ പൂഞ്ഞാറ്റിലാക്കുവാണോ?"

കാര്യമറിഞ്ഞപ്പോള്‍ അവന്‍ പറഞ്ഞു.

"സാരമില്ലെടാ.. ചാന്‍സ്‌ ഇനിയും വരും."

"ഇനിയെങ്ങാനും ഇമ്മാതിരി ഓഫറും കൊണ്ട് വന്നാല്‍ എന്‍റെ പട്ടി പോകും."
ഇങ്ങനെയൊക്കെ പറഞ്ഞെങ്കിലും ബിരിയാണി കിട്ടിയാലോ എന്ന് ചിന്തിച്ചപ്പോള്‍ എന്‍റെ ആവേശമെല്ലാം തണുത്തു. ഞാന്‍ സൗമ്യനായി പറഞ്ഞു, "ഇനിയും ചാന്‍സ് വരുമല്ലോ അല്ലേ.. വല്ലതും ഒത്തുവന്നാല്‍ പറയണേ..."
 ********************************************************
രണ്ടാഴ്ച്ച കഴിഞ്ഞതേയുള്ളൂ. ഒരു കാള്‍. അറിയാത്ത നമ്പറില്‍ നിന്നാണല്ലോ. ഞാന്‍ അറ്റന്‍റി.

"ഹല്ലോ, ഞാന്‍ പ്രശാന്ത്‌ പറഞ്ഞിട്ട് വിളിക്കുവാ."

"എന്തേനൂ?"

"അല്ല, കുറച്ചു രക്തംവേണമായിരുന്നു. എന്‍റെ അച്ഛന്‍ ഓപറേഷന് വേണ്ടി അഡ്മിറ്റ്‌ ആയിരിക്കുകയാ"

"ഓക്കേ, ഞാന്‍ ഇവിടെ ട്രിപ്ലിക്കേന്‍ ഉണ്ട്."

കുറെ നേരം ആയി എന്നെ കൊണ്ട് പോകാനുള്ള കാറും കാത്തിരിക്കുന്നു. ഇനി ഇത്തവണയും ഇവന്മാര്‍ എന്നെ അലിയാക്കുകയായിരിക്കും എന്ന് ചിന്തിച്ചു മടങ്ങാനിരുന്നപ്പോഴാണ് മൂപ്പര്‍ പിന്നേം വിളിച്ചത്.

"ഹല്ലോ, എവിടെ.. കണ്ടില്ലല്ലോ."


"ഞാന്‍ നിങ്ങളേം കാത്തിരിക്കുകയാണ്."

"കാത്തിരിക്ക്വെ? പെട്ടെന്ന് ഓട്ടോയും പിടിച്ചു വാ."

പുല്ല്. അവര്‍ വരില്ലത്രേ. ഇവന്മാരുടെ ഒക്കെ ബോഡിയില്‍ക്കൂടെയാണല്ലോ പടച്ചോനേ ന്‍റെ ചോര ഓടേണ്ടത്.

ഓട്ടോ പിടിച്ചു വരണം പോലും. അതും ചെന്നൈ ഓട്ടോ. ഞാന്‍ സബ് അര്‍ബന്‍ ട്രെയിന്‍ കയറി ഓടിക്കിതച്ച് ആശുപത്രിയില്‍ എത്തി.  അവരെ കണ്ടു.

ഹാവൂ. എന്തൊരു സ്നേഹം. എന്തൊരു സ്വീകരണം. ഇന്ന് ഇനി തിരിഞ്ഞു നോക്കേണ്ടി വരില്ല.

ലാബിലെത്തി രക്തം കൊടുക്കാന്‍ തയ്യാറായി നിന്നപ്പോഴാണ് നഴ്സിന്‍റെ ചോദ്യം: "ഭക്ഷണം വല്ലതും കഴിച്ചായിരുന്നോ?"

ഇവന്മാരുടെ കയ്യില്‍ നിന്ന് ശാപ്പാട് പ്രതീക്ഷിച്ചു ചെന്ന ഞാനുണ്ടോ ഭക്ഷണം കഴിക്കുന്നു..

"രാവിലെ കഴിച്ചാരുന്നു"

"ഭക്ഷണം കഴിക്കാതെയാണോ ചോര കൊടുക്കാന്‍ വന്നിരിക്കുനത്? പോയി വല്ലതും കഴിച്ചുവാ. നല്ലോണം വെള്ളം കുടിക്കാനും മറക്കണ്ട."
ഈറ്റെടുക്കാന്‍ ചെന്നവള്‍ ഇരട്ട പെറ്റു എന്ന് പറഞ്ഞത് പോലെയായി എന്‍റെ അവസ്ഥ. പിന്നെ എല്ലാം യാന്ത്രികമായിരുന്നു. എണീറ്റു. കാന്‍റീനില്‍ ചെന്നു. ഭക്ഷണത്തിന് ഓര്‍ഡര്‍ കൊടുത്തു. ദേഷ്യം വന്നാല്‍ നല്ലോണം കഴിക്കുന്ന സ്വഭാവം ഉള്ളത് കൊണ്ട് വയറു നിറച്ച് കഴിച്ചു.കാശും എണ്ണിക്കൊടുത്തു.

ലാബിലേക്ക് നടന്നു. നെഴ്സിനു മുമ്പില്‍ കൈ നീട്ടിക്കൊടുത്തു. രക്തം പെട്ടെന്ന് എടുത്തുതീരാന്‍ ഒരു സ്പോഞ്ച് ബാള്‍ കയ്യില്‍ പിടിച്ച് അമര്‍ത്തിക്കൊണ്ടിരുന്നു.

രക്തം  എടുത്തുകഴിഞ്ഞു. അവര്‍ എന്നെ നന്ദിപൂര്‍വം നോക്കി. ഞാന്‍ ഒരു മാതിരി മറ്റേടത്തെ ചിരി ചിരിച്ചുകൊടുത്തു.

മൂപ്പര്‍ സ്നേഹപൂര്‍വം ഉപദേശിച്ചു.

"മോനേ, ഒരാഴ്ച്ച നല്ല ക്ഷീണം കാണും. നല്ലോണം ഭക്ഷണം കഴിക്കണം കേട്ടോ"

"നന്നായി കഴിച്ചോളാം ചേട്ടാ.. നന്നായി കഴിച്ചോളാം"

ഞാന്‍ ഇതും പറഞ്ഞ് ആശുപത്രിയില്‍ നിന്ന് ഇറങ്ങി.
________________________________
എന്‍റെ  ഫേസ്ബുക്ക് പേജ് ലൈക്കൂ..

     ↓

33 comments:

 1. ഡാ അന്റെ തടിമ്മെന്നു ഓല് എങ്ങനെയാ ചോര എടുത്തത്‌..കരിമ്പ്‌ ജൂസിന്റെ മെഷീന്‍ ഉണ്ടായിരുന്നോ അവിടെ ? :)

  ReplyDelete
 2. Rakthadanam mahaadanam ennanu monee.. Aareppo vilichalum thirichonnum pratheekshikkathe raktham kodukkanamenna ente abhiprayam.. Enne ethraper vilichittundennariyamo,but njan ithuvare poyittilla.. Pediyalla,oru kunju bhayam.. :P

  kunju sambhavam nannayi avatharippichu..
  www.kannurpassenger.blogspot.com

  ReplyDelete
 3. രക്ത ദാനം മഹത്ദാനം എന്നല്ലേ !! എന്റെയും ഗ്രൂപ്‌ ബി പോസിറ്റീവ് ആണ് ! പോസ്റ്റ്‌ കൊള്ളാം ..ക്ലൈമാക്സ്‌ കുറച്ചൂടെ ഒന്ന് ഗുംമാക്കമായിരുന്നു..

  ReplyDelete
 4. ദുബായിക്കാരൻ പറഞ്ഞ പോലെ ക്ലൈമാക്സ് ഒന്നുകൂടി പൊലിപ്പിക്കാമായിരുന്നു..

  ReplyDelete
 5. അപ്പോ ചൊരേം പോയി,കായീം പോയീ. ജ്ജാടാ ആങ്കുട്ടി!....പോസ്റ്റുകള്‍ നന്നാവുന്നുണ്ട്. പുതിയ ഐറ്റംസ് ഇനിയും വരട്ടെ. അഭിനന്ദനങ്ങള്‍!.

  ReplyDelete
 6. ഈ ചോരകൊടുക്കാന്‍ ഈ യുവാക്കളുടെ ഇന്ട്രെസ്ട്ടിനു പുറകിലെ ചേതോ വികാരം ഇതാണ് അല്ലെ ചിക്കെന്‍ ഭിരിയാനി നിയ്യത്തും വെച്ചാ പരിപാടി ഹഹഹ്

  ReplyDelete
 7. പോട്ടെടാ നിനക്ക് പുണ്യം കിട്ടും, ബിരിയാണിയേക്കാൽ വലുതാ അത്

  ReplyDelete
 8. ഷാജി ഇക്കാന്റെ കമന്റിനു നൂറു ലൈക്
  ആദ്യത്തെ ആള്‍ക്കാര്‍ വിളിക്കാതിരുന്നത് അന്നെ കണ്ടപ്പോ ഇവന്റെ ദേഹത്ത് കൊതുകിനുള്ളത് പോലും ഇല്ലല്ലോ എന്ന് ആലോചിച്ചിട്ടാവും
  രണ്ടാമത്തെ ആള്‍ക്കാരുടെ ഗതികേട്
  അല്ലാതെന്താ
  പിന്നെ നിന്റെ ബ്ലഡ്‌ കൊടുത്ത ആള്‍ക്ക് ഒന്നും പറ്റിയില്ലല്ലോ ലെ
  പോസ്റ്റ്‌ കുഴപ്പമില്ല.. ഇന്നാലും എന്തോ ഒരു കുറവ്
  നമ്മളീ സദ്യ ഒക്കെ കഴിഞ്ഞിട്ട് പറയില്ലേ
  പയറു വെന്തില്ല ഉപ്പു പോരാ എന്നൊക്കെ
  അത് പോലെന്തോ കുറവ് ഉള്ള പോലെ

  ReplyDelete
 9. നീതു ഞാന്‍ പറയാന്‍ കരുതിയത്‌ ഷാജി പറഞ്ഞു എന്നാല്‍ ഷാജിക്ക് ഒരു അടിപൊളി ലൈക്ക് കൊടുക്കാമെന്നു കരുതിയപ്പോള്‍ അത് നീതുവും കൊടുത്തു... പടച്ചോനെ ഈ ശരീരത്ത് നിന്നും ചോരയൂറ്റാന്‍ അവര്‍ക്ക് എങ്ങനെ മനസ്സ് വന്നു?

  എന്തായാലും സംഗതി കലക്കീട്ടോണ്ട് റഷീ....

  ReplyDelete
 10. ഷാജിക്കയുടെ കമെന്റ് എന്റേതും ആണെന്നു കരുതുക!! പിന്നെ പാവം അലിക്കയുടെ പിറകില്‍ നീ ബല്ലാണ്ട് കൂടുന്നുണ്ട്...തമിള്‍ നാട്ടിലേക്കു നിനക്കു ചോര തരാന്‍ നമ്മൊ ബരേണ്ടി ബരൊ പഹയാ....

  ReplyDelete
 11. "ഇജ്ജ്‌ ഒന്നും കൊണ്ടും പേടിക്കണ്ട. രക്തം കൊടുക്കുന്നതിനു മുമ്പ്‌ ജ്യൂസ്, ബിസ്കെറ്റ്‌ എല്ലാം ഫ്രീ ആയി കിട്ടും. രക്തം കൊടുത്തു കഴിഞ്ഞാല്‍ പിന്നേം നാസ്ത. പോരാത്തതിനു ഫ്രീ ബ്ലഡ്‌ ചെക്ക്‌ അപ്പും."

  ഡാ റാഷീ, ബ്ലോഗില്‍ രണ്ടു കമന്റ് കിട്ടുമോന്നു ചോദിക്കൂ. അങ്ങെനെയെങ്കില്‍ ഒരൊന്നര രണ്ടു രണ്ടേമുക്കാല്‍ മൂന്നു മൂന്നരലിറ്റര്‍ ബ്ലഡ്‌ എന്റെ കയ്യീന്നും എടുത്തോട്ടെ..!

  ReplyDelete
 12. ഒക്കെ അതിമോഹം ആണ് മോനേ...........അതിമോഹം!!
  പോസ്റ്റു കുഴപ്പമില്ല. ഇത്തിരി കൂടി ഗുമ്മാക്കാമായിരുന്നു.
  ആശംസകള്‍!

  ReplyDelete
 13. പോസ്റ്റ്‌ കുഴപ്പമില്ല. ഇതൊരു സാധാരണ സംഭവം. അതിശയോക്തി എങ്ങനെ ശരീരത്തില്‍ നിന്നും രക്തം എടുത്തു എന്നതാണ് അല്ലെ..
  തല കീഴ്പോട്ടാക്കി കെട്ടിത്തൂക്കി അടിയില്‍ പാത്രം വെച്ചിട്ടാണ് എന്നാരോ പറയുന്നത് കേട്ട് :)

  ReplyDelete
 14. പോസ്റ്റു കൊള്ളാം. ആശംസകള്‍

  ReplyDelete
 15. ഇനിയും എഴുതൂ.എഴുതിത്തെളിഞ്ഞുണരട്ടെ സര്‍ഗഭാവനകള്‍.ഭാവുകങ്ങളോടെ ,
  mohammed kutty,irimbiliyam

  ReplyDelete
 16. ഹ ഹ ഹ ഹ ഹ സംഭവം കലക്കി ..... പുണ്യാളന്‍ ഹാപ്പി ആശംസകള്‍

  ReplyDelete
 17. ഒരു തവണയെങ്കിലും കൊടുക്കാന്‍ കഴിഞ്ഞല്ലോ.
  നല്ല കാര്യം.

  ReplyDelete
 18. എടാ നല്ല ർസമായിട്ട് എഴുതീട്ട്ണ്ടല്ലോ ? നന്നായിട്ടുണ്ട് ട്ടോ റാഷീ. കാര്യങ്ങൾ നല്ല രസമുള്ള നർമ്മത്തോടെ പറഞ്ഞു. അഭിനന്ദനങ്ങൾ ഡാ റാഷി.
  പിന്നെ വല്ല കാര്യങ്ങളിലും തെറ്റ് കണ്ടാൽ പറയണം ന്ന് ഒരഭിപ്രായം ആരോ പറഞ്ഞിരുന്നു. അതുകൊണ്ട് പറയുവാ.
  ഈ വരിയിൽ എനിക്കെന്തോ ഒരു അപാകത തോന്നുന്നു.'അവന്‍ തന്‍റെ നിസ്സഹായാവസ്ഥ വ്യക്തമാക്കി.' അവൻ അവന്റെ നിസ്സഹായത അല്ലേ വ്യക്തമാക്കുക, 'തന്റെ'യല്ലല്ലോ ? അത്രേയുള്ളൂ ട്ടോ.

  അതുകൊണ്ടൊന്നും എഴുത്ത് രസമല്ലാതാകുന്നില്ല ട്ടോ ഡാ. ആശംസകൾ.

  ReplyDelete
 19. രക്തദാനം പുണ്ണ്യ കര്‍മ്മം. നന്നായി അവതരിപ്പിച്ചു.

  ReplyDelete
 20. കയ്യിലെ പൈസ പോയാലെന്താ ...പുണ്യം കിട്ടില്ലേ ...പിന്നെ നമ്മള്‍ സഹായം ചെയ്യുന്നത് നമ്മുടെ സംതൃപ്തിക്ക് വേണ്ടിയല്ലേ ....ആശംസകള്‍ രസകരമായ എഴുത്തിനു

  ReplyDelete
 21. ഹി ഹി . . അങ്ങനതന്നെ മാണം അനക്ക് . . .
  പരോപകാരം പുണ്യം എന്ന് കേക്കാതെ ബിരിയാണി തന്‍ ജീവിതം എന്ന് കേട്ട് പോയാ അനക്ക് എട്ടിന്റെ പണി കിട്ടിയില്ലെങ്കില്‍ അല്ലെ അത്ഭുദം ഒള്ളൂ . . . പിന്നെ എല്ലാരും ചോയ്ച്ച ആ ഡൌട്ട് ഞമ്മ്കും ഉണ്ട് . . . ഇജ്ജു ശെരിക്കും ചോര കൊട്ത്താ???

  ReplyDelete
 22. എടാ ഡാഷേ.. എല്ലാരും പറഞ്ഞ പോലെ നിന്‌റെ "ഒന്ന്" പോലെയുള്ള ഈ ശരീരത്തില്‍ നിന്ന് എങ്ങനെയാടാ ചോരയൂറ്റുന്നത്‌? വല്ലതും ഞണ്ണാല്‍ കിട്ടുമെന്നറിഞ്ഞ്‌ ഓടിച്ചെന്നാല്‍ ഇങ്ങനെയിരിക്കും... ആടിനെ വാങ്ങിയറുത്ത്‌ എന്ന് പറഞ്ഞ്‌ അത്‌ തിന്നാന്‍ ചെന്ന എനിക്കും കൂട്ടുകാര്‍ക്കും ആടിനെ അറുത്തവന്‍ തന്നത്‌ ഒരു കഷ്ണം ആടാ... ഞങ്ങള്‍ പള്ള നിറയെ തിന്നാമെന്ന് കരുതി പോയ ആടിനെ അവന്‍ ഫ്റിഡ്ജില്‍ ഒളിപ്പിച്ചു... ഇമ്മാതിരി സംഭവങ്ങള്‍ ഒന്ന് കൂടി ചിരി വിടര്‍ത്തും രീതിയില്‍ ഇങ്ങോട്ട്‌ പോരട്ടെ.

  ReplyDelete
 23. മോനേ, ഒരാഴ്ച്ച നല്ല ക്ഷീണം കാണും. നല്ലോണം ഭക്ഷണം കഴിക്കണം കേട്ടോ"

  വീണ്ടും അലിയായി...ല്ലേ..

  രസായിട്ടുണ്ട് ട്ടാ..

  ReplyDelete
 24. മധിരാസ്യെ , അന്റെ ചോര കയറ്റിയ ആ ആളുടെ ഇന്നത്തെ സ്ഥിതിയെ കുറിച്ച് വല്ല ബിബരവും ഉണ്ടോ ???
  അന്റെ ചോര കേറ്റാന്‍ അയാള് റിസ്ക്‌ എടുത്തതു തന്നെ ഒരു മഹാകാര്യം അല്ലേ....ഒപ്പം അന്റെ പ്രാക്കും...
  പടച്ചോനെ അയാളെ കാത്തോളണെ...ഹിഹി...:)

  ReplyDelete
 25. ഉള്ളത് പറയാലോ ഇന്‍ക്ക്‌ ഇതങ്ങട്ടു വിസോയ്ചാന്‍ പറ്റുണില്ല അന്റെ മേത്തുന്നു ഓല് ചോരടുക്കെ ...ഇന്നി എന്തെല്ലാം കേക്കണ്ടി വരുന്നാവോ...

  ReplyDelete
 26. എന്തൊക്കെ പുകിലായിരുന്നു.. ഒടുക്കം അലിയായി ., ശവമായി..

  ഹെന്തായാലും ഫൂഡ്ഡ് നന്നായി കഴിക്കണം...
  അതിലൊന്നും ഹൊരു കുറവും വരുത്തരുത്..

  പോസ്റ്റ് ഗമണ്ടനായിട്ടുണ്ട്...

  അപ്പൊ സീ യു ലേറ്റര്‍..

  ReplyDelete
 27. nice work.
  welcometo my blog

  blosomdreams.blogspot.com
  comment, follow and support me.

  ReplyDelete
 28. നന്നായി എഴുതി അവസാനം എത്തിയപ്പോള്‍ ധൃതിപ്പെട്ട് തീര്‍ത്തപോലെ ..............അഭിനന്ദനങ്ങള്‍ .....

  ReplyDelete
 29. ഇതിനാണോ കക്ഷത്തിലിരുന്ന ബ്ലഡ്ഡ് പോവേം ചെയ്തു ഉത്തരത്തിലിരുന്ന ബിരിയാണി കിട്ടീമില്ലാന്ന് പറേണതു ?

  ഹി ഹി

  ReplyDelete
 30. നാട്ടില്‍ ആയിരുന്നതിനാല്‍ ഏപ്രില്‍ ആദ്യ ഇരുപതു ദിവസങ്ങളില്‍ പോസ്റ്റുകള്‍ ഒന്നും നോക്കാന്‍ കഴിഞ്ഞില്ല.
  ഈ രക്തദാന സംഭവം ഇഷ്ട്ടായി. സമാന വിഷയത്തില്‍ ജോസെലെട്ടിന്റെ ഒരു പോസ്റ്റ്‌ കഴിഞ്ഞ മാസം വായിച്ചിരുന്നു. പര്‍പ്പനാടന്റെ കമന്റ്‌ കണ്ടു ചിരിയടക്കാന്‍ കഴിഞ്ഞില്ല. വല്ലതും നന്നായി കഴിച്ചു തടിയൊക്കെ നന്നായിട്ട് മതി അടുത്ത ദാനം ...

  ReplyDelete
 31. എന്റെ ബ്ലഡും ബി പോസിറ്റീവാ...
  കൊള്ളാം....

  ReplyDelete
 32. രക്തമൂറ്റ്‌ നന്നായി. ആശംസകള്‍.

  ReplyDelete

അഭിപ്രായം ഒന്നും ഇല്ലെങ്കില്‍ നാല് തെറിയെങ്കിലും വിളിച്ചിട്ട് പോ ചെങ്ങായ്‌മാരെ....