Saturday, January 28, 2012

കിയാമത്തിന്‍റെ അലാമത്ത്

പതിവുപോലെ കുഞ്ഞുമോന്‍ രാവിലെ ഉറക്കമുണര്‍ന്നു ബ്രഷുമെടുത്ത് ഉമ്മറത്തേക്കിറങ്ങി. മുറ്റത്തൊരു മൈന.. ക്ല ക്ല ക്ലി ക്ലി ക്ലു ക്ലു... എന്നാല്‍ ദുനിയാവിനു ആകെമൊത്തത്തില്‍ ഒരു മാറ്റം. അവന്‍ മുറ്റത്തിറങ്ങി. വെറുതെയല്ല, ഇന്നലെ വരെ വീടിന്‍റെ നിഴലുണ്ടായിരുന്ന സ്ഥലത്ത് ഇന്നു വെയില്‍.. അതെപ്പടി?? അവന്‍ മാനത്തോട്ടു നോക്കിയപ്പൊ അല്ലെ ഗുട്ടന്‍സു പിടികിട്ടിയത്. നമ്മുടെ സൂര്യന്‍ പടിഞ്ഞാറാണ് ഉദിച്ചിരിക്കുന്നത്. അതിമഹത്തായ കണ്ടുപിടുത്തം നടത്തിയ സന്തോഷത്തില്‍ അവന്‍ ഉമ്മാനെ വിളിച്ചു. "ഉമ്മാ ഉമ്മാ. ബന്നു നോക്കിം" "എന്തടാ രാവിലത്തന്നെ നിന്നു ഉള്ളാക്കിടുന്നത്??" മ്മാ ആകാശത്തുക്കു നോക്കിം.. സൂര്യന്‍ പടിഞ്ഞാറുദിച്ചിരിക്കുണു." ഉമ്മയും മാനത്തോട്ടു നോക്കി. ആകെ ബേജാറായി.. "ന്‍റെ പടച്ചോനേ.. കിയാമത്തിന്‍റെ അലാമത്ത്.."

സാധാരണപോലെ കട്ടിലില്‍ നിന്നു വീണിട്ടാവണം അവന്‍റെ ആ സ്വപ്നവും കുളമായി. എന്നാല്‍ നമ്മുടെ കഥാനായകനു അതങ്ങനെ തള്ളിക്കളയാന്‍ പറ്റുന്ന സ്വപ്നമായിരുന്നില്ല. സംഗതി  കിയാമമല്ലേ.. അവന്‍ സംഭവം ഉമ്മാനോടു പറഞ്ഞു.. ഉമ്മാന്‍റെ ഉള്ള സമാധാനവും പോയി എന്നു പറഞ്ഞാല്‍ മതിയല്ലോ. എന്നത്തെയും പോലെ 'നമ്മള്‍ തമ്മില്‍' പരിപാടിയിക്കെതതിയ അയല്‍‍ക്കാര്‍ സംഭവമറിഞ്ഞു. ഏതോ ഒരു 'വെല്‍വിഷര്‍' ഉമ്മയോട് സ്ഥലത്തെ പ്രധാന ഔലിയയെക്കുറിച്ച് ഇന്‍ഫര്‍മേഷന്‍ നല്‍കി.

കോമ്പ്ലികേറ്റഡ് ആയ കാക്കത്തൊള്ളായിരം സ്വപ്നങ്ങള്‍ വ്യാഖ്യാനിച്ച ആളെന്ന നിലയില്‍, കുഞ്ഞിമോനെയും കൊണ്ട് ആ പാവം ഉമ്മ ഔലിയയെ കണ്‍സള്‍ട്ട് ചെയ്യാന്‍ ഇറങ്ങി. അവിടെയാണെങ്കില്‍ ബീവറേജിലും വലിയ ക്യു. ഒരു വിധം ആ ഉമ്മ ഔലിയയുടെ ഹദ്റത്തിലെത്തി. നമ്മുടെ ഔലി കളം വരച്ച് എന്തൊക്കെയൊ കോപ്രായങ്ങള്‍ കാട്ടിക്കൂട്ടുന്നതിനിടെ ചോദിച്ചു "ഉണരാന്‍ നേരത്തു കണ്ട സ്വപ്നമല്ലേ?" "അതെ" അതോടെ ഔലിയുടെ സമാധാനവും പോയി.. "ലാ ഹൌലാ.. ഇത് കറാമത്ത് തന്നെ.. ലാ ശക്ക ഫീഹി.. കിയാമം വര‍ണതിനു മുമ്പ് തൌബ ചെയ്ത് മടങ്ങിക്കോളീ"

കറാമത്ത് നാട്ടിലെങ്ങും പാട്ടാവാന്‍ അധികം സമയമെടുത്തില്ല. ജനങ്ങള്‍ കുഞ്ഞുമോനെ കാണാനും അനുഗ്രഹം വാങ്ങാനുമായി എത്തിത്തുടങ്ങി. കവിമാര്‍ കുഞ്ഞുമോന്‍റെ മദ്ഹുകള്‍ പാടിപ്പുകഴ്ത്തിക്കൊണ്ട് മാലകളെഴുതി. ഫേസ്ബുക്കിലെ ലൈക്കുകള്‍ ആയിരവും ലക്ഷവും മില്യണും കോടിയും ബില്യണും കവിഞ്ഞു. ശാസ്ത്രജ്ഞന്‍മാര്‍ അടുത്ത കാലത്തെങ്ങാനും ലോകാവസാനത്തിനു സാധ്യതയുണ്ടോ എന്നുള്ള പരീക്ഷണനിരീക്ഷണങ്ങളില്‍ മുഴുകി.

കുഞ്ഞുമോനു ക്രമേണെ ശത്രുക്കളുണ്ടായി. അവര്‍ കുഞ്ഞുമോനെതിരെ ചരടുവലികളാരംഭിച്ചു. അവര്‍ കുഞ്ഞുമോന്‍റെ ഗ്രൂപില്‍ പെട്ടവരെ വെല്ലുവിളിച്ചുകൊണ്ട് നാടൊട്ടുക്കും എല്‍.സീ.ഡിയുമായി നടന്നു ഖണ്ഡനമണ്ഡനപ്രസംഗങ്ങളും മുഖാമുഖങ്ങളും സംഘടിപ്പിച്ചു. അതിനിടയില്‍ കുഞ്ഞുമോന്‍റെ സ്വപ്നം തെളിവായി എടുക്കാന്‍ പറ്റില്ലെന്ന വാദവുമായി ചിലര്‍ രംഗത്തിറങ്ങി. കാണാത്ത സ്വപ്നം കണ്ടെന്നവകാശപ്പെടുന്ന കുഞ്ഞുമോനെ പോളിഗ്രാഫ് ടെസ്റ്റിനു വിധേയനാക്കണമെന്നുമായി അവര്‍. പോളിഗ്രാഫില്‍ കുഞ്ഞുമോന്‍ ജയിച്ചതായി വിധിയെഴുതിയതോടെ ശത്രുക്കള്‍ക്ക് ഹാലിളകി. പോളിഗ്രാഫ് മെഷീനില്‍ വൈറസ് കയറ്റിയെന്നും അതാണ് തെറ്റായ റിസള്‍ട്ട് വന്നതെന്നും അവര്‍ വാദിച്ചു.
 
ചുരുക്കത്തില്‍ ലോകം രണ്ടു ചേരിയിലായി. നിസ്സാരപ്രശ്നങ്ങള്‍ പോലും അടിപിടിയിലും രക്തം ചിന്തലിലും കലാശിച്ചു. ശാസ്ത്രജ്ഞന്‍മാര്‍ മാരകായുധങ്ങള്‍ക്കായുള്ള പരീക്ഷണനിരീക്ഷണങ്ങളില്‍ മുഴുകി. ആറ്റം ബോംബുകളും ഹൈട്രജന്‍ ബോംബുകളും പരീക്ഷിക്കപ്പെട്ടു. പര്‍വതങ്ങള്‍ തകര്‍ന്ന് ധൂളിയായി അന്തരീക്ഷത്തിലൂടെ പാറി നടന്നു. സമുദ്രങ്ങള്‍ ടിസുനാമിയായി ആര്‍ത്തലച്ചു. ലോകം കത്തിച്ചാമ്പലായി.
ഇന്‍ ഷോര്‍ട്ട്, കുഞ്ഞുമോന്‍റെ സ്വപ്നം യാഥാര്‍ത്ഥ്യമായി.. ഇതാണ് ഈ കറാമത്ത് കറാമത്ത് എന്നു പറയുന്നത്.

19 comments:

 1. തന്റെ പോസ്റ്റുകളിൽ വന്ന് കുമിഞ്ഞ് കൂടുന്ന കമന്റുകൾ കണ്ട കുന്നുമോന്റെ കണ്ണുകൾ തള്ളി,അവൻ ചിന്തിച്ചു, ഞാനും അപ്പോൾ ബർളിയുടെ പോലെ വല്ല്യേ ബ്ലോഗ്ഗറായിക്കണ്. അങ്ങനെ ലൊകപ്രശസ്ത ബ്ലൊഗ്ഗറായിക്കഴിഞ്ഞ കുഞ്ഞുമോനെ തേടി ആരാധകരുടെ പ്രവാഹമായി. പക്ഷെ കുഞ്ഞുമോന്റെ ശത്രുക്കൾ വെറുതേയിരുന്നില്ല. അവനെ പോളീഗ്രാഫ് ടെസ്റ്റിനു വിധേയനാക്കി. അവനീ എഴുതുന്നതൊക്കെ ശരിയാണോ ന്ന് അവർക്കൊക്കെ സംശയം.പോളിഗ്രാഫില്‍ കുഞ്ഞുമോന്‍ ജയിച്ചതായി വിധിയെഴുതിയതോടെ ശത്രുക്കള്‍ക്ക് ഹാലിളകി. പോളിഗ്രാഫ് മെഷീനില്‍ വൈറസ് കയറ്റിയെന്നും അതാണ് തെറ്റായ റിസള്‍ട്ട് വന്നതെന്നും അവര്‍ വാദിച്ചു.
  ചുരുക്കത്തില്‍ ലോകം രണ്ടു ചേരിയിലായി. നിസ്സാരപ്രശ്നങ്ങള്‍ പോലും അടിപിടിയിലും രക്തം ചിന്തലിലും കലാശിച്ചു. ശാസ്ത്രജ്ഞന്‍മാര്‍ മാരകായുധങ്ങള്‍ക്കായുള്ള പരീക്ഷണനിരീക്ഷണങ്ങളില്‍ മുഴുകി. ആറ്റം ബോംബുകളും ഹൈട്രജന്‍ ബോംബുകളും പരീക്ഷിക്കപ്പെട്ടു. പര്‍വതങ്ങള്‍ തകര്‍ന്ന് ധൂളിയായി അന്തരീക്ഷത്തിലൂടെ പാറി നടന്നു. സമുദ്രങ്ങള്‍ ടിസുനാമിയായി ആര്‍ത്തലച്ചു. ലോകം കത്തിച്ചാമ്പലായി.
  ഇന്‍ ഷോര്‍ട്ട്, കുഞ്ഞുമോന്‍റെ സ്വപ്നം യാഥാര്‍ത്ഥ്യമായി.. ഇതാണ് ഈ കറാമത്ത് കറാമത്ത് എന്നു പറയുന്നത്.

  ആശംസകൾ റാഷീ.

  ReplyDelete
 2. എന്തെ ഒരു വിഭാഗത്തിനെ ഈ ഖിയാമത്ത് നാളിന്റെ അലാമത്തിൽ ക്ണ്ടില്ല?? അവർ പ്ലാച്ചിമടയിൽ ആയിരിക്കും എന്നു കരുതുന്നു....???

  ReplyDelete
  Replies
  1. അവര്‍ അനോണികള്‍ ആയി ചൊറിഞ്ഞുകൊണ്ടിരിക്കാനും മതി.

   Delete
 3. കോമ്പ്ലികേറ്റഡ് ആയ കാക്കത്തൊള്ളായിരം സ്വപ്നങ്ങള്‍ വ്യാഖ്യാനിച്ച ആളെന്ന നിലയില്‍ താങ്കളോട് എനിക്ക് പറയാനുള്ളത് മേലിൽ ഇങ്ങനെ യാതൊരു മുൻപരിചയവുമില്ലാതെ കഥ എഴുതരുത് ! ;)

  ReplyDelete
 4. ഇതാണോ ആ കഥ ... ഇത് ആ കഥ അല്ലാലോ . . . 2012 എന്നാ സിനിമയില്‍ കണ്ട കഥ പോലെ തോന്നി ...

  "ഇളം തോന്നല്‍ പോലെ, മുത്ത്‌ പോലെ ..."

  ഇനി എന്റെ തോന്നലും കിയാമത്തിന്റെ അലാമത്ത് ആണോ

  ReplyDelete
 5. ഒരുമാതിരി ഹലാക്കിലെ സ്വപ്നായല്ലോ ഇത്..

  ReplyDelete
 6. മോനെ റഷീ ഇതെല്ലാം നിന്റെ ഈ കുഞ്ഞന്‍ തലയില്‍ നിന്ന് തന്നെ ഉടിച്ഛതാണോ? ഏതായാലും മഹാത്ഭുതം തന്നെ!

  ReplyDelete
 7. എഴുതിയത് എഴുതി
  കണ്ടത് കണ്ടു
  കുഞ്ഞുമോനെ ഈയ് എങ്ങാനും ഇനി സ്വപ്നം കണ്ടാല്‍
  അന്നേ വച്ചേക്കില്ല

  ReplyDelete
 8. ഹഹഹ, ഹമ്പട വിരുതാ .. ഈ എഴുത്ത്‌ കഥയായില്ലേലും രസം പിടിപ്പിച്ചു.. ലാ ശക്ക ഫീഹി... പത്ത്‌ ലക്ഷം എന്നാല്‍ ഒരു മില്ല്യണും, നൂറ്‌ ലക്ഷമെന്നാല്‍ ഒരു കോടിയുമാണ്‌, നൂറ്‌ലക്ഷത്തിനെയാണ്‌ ഒരു ബില്ല്യണ്‍ എന്ന് പെരിന്തല്‍മണ്ണയിലും ചുറ്റുവട്ടത്തുമൊക്കെ പറയാറുള്ളത്‌. അന്‌റെ നാട്ടില്‍ വ്യത്യസ്ഥമുണ്‌ടോ എന്നറിയില്ല. എന്തായാലും അടുത്തത്‌ നല്ല ഒരു കഥ തന്നെയാവട്ടെ... എല്ലാ ഗ്രൂപ്പുകളിലും സജീവ സാന്നിധ്യാമായിട്ടും ഇപ്പോഴും കമെന്‌റ്‌ ദേവി കടാക്ഷിക്കാത്തതെന്ത്‌ കൊണ്‌ടാണെന്നറിയുമോ?

  ReplyDelete
 9. അപ്പൊ ഹങ്ങനെയാണ് പട്ടാമ്പീ റെയില്‍വേ സ്റ്റേഷന്‍ ഉണ്ടായത്..

  ഇനി ഇമമാതിരി ലൊടുക്ക് സ്വപ്‌നം കാണരുതെന്ന് പറയണം കുഞ്ഞുമോനോട്..

  ചുമ്മാ നാടിനെ ഹലാക്കാക്കാന്‍..........

  സംഗതി ഗമണ്ടനായി കെട്ടോ റാശിദ് ഭായി.....

  ബ്ലോഗും സംഭവമാകുന്നുണ്ട്...

  അപ്പോ അടുത്ത പോസ്റ്റില്‍ കാണാം ..ഓകെ

  ReplyDelete
 10. പേടിപ്പിക്കാതെടാ പഹയാ...
  കാള പെറ്റെന്നു കേട്ടാല്‍ ,പാല് കറക്കാന്‍ കയ്യില്‍ എണ്ണയും തേച്ചു വരുന്നവരെകുറിച്ചു ഇതിലും നന്നായി എങ്ങനെ എഴുതാനാ??
  കലക്കി.. :)
  http://kannurpassenger.blogspot.com/

  ReplyDelete
 11. La Hawla Wa La Quwwata illa Billah....എന്നല്ലാണ്ട് എന്താ ഞമ്മള് പറയ്യാ !!!!
  എന്തായാലും ഇതൊരു അലാക്കിന്‍റെ അവലും കഞ്ഞീം പോലത്തെ സ്വപ്നായിപ്പോയി ചെങ്ങായീ.

  ReplyDelete
 12. ??????????????????????????????????????????????????????????????????????????????????NO COMMENT!!

  ReplyDelete
 13. സംഗതി സ്റ്റൈലായി അങ്ങനെ ആണ് അല്‍ അവിലുല്‍ ശര്‍ക്കര ചന്ദ്ര ഉലമ കുഞ്ഞു മോന്‍ ഖബരാനി ഉണ്ടായത് അല്ലെ

  ReplyDelete
 14. സംഗതിയിൽ ഒരു സാരാംശമുണ്ട്. i like that.
  നീയും എന്നേപ്പോലെ പെട്ടെന്ന് കഥയെഴുതിത്തീർക്കുന്ന റ്റൈപ്പാണെന്ന് തോന്നണൂ, ഹി ഹി രണ്ട് കാലിലും മന്തുള്ള ഞാൻ ഒന്നും പറയണില്യേ അതിനാലു.. :)

  ReplyDelete
 15. നന്നായിട്ടുന്ടെടാ ചക്കരെ..ഞ്ഞും എയ്തി എയ്തി ജ്ജ് വേങ്ങര അങ്ങാടിയിലെ അറിയപ്പെടുന്ന ഒരു എയ്ത്തുകാരനാവട്ടെ

  ReplyDelete
 16. ലോകം അവസാനിപ്പിക്കാന്‍ മായന്‍ കലന്ടെര്‍ ഒത്തിരി ബുധിമുട്ടിയതും
  നാട്ടിലെ ചില കളികളും മനസ്സിലേക്ക് ഓടി വന്നു ....
  നല്ല വിമര്‍ശന ബുദ്ധി ! കീപ്‌ ഇറ്റ്‌ അപ്പ്‌
  ആശംസകളോടെ
  അസ്രുസ്

  ReplyDelete
 17. എന്തോ നീ കാര്യമായി എഴുതി എന്ന് മനസ്സിലായി.. പക്ഷേ കാര്യം ശരിക്കും പിടികിട്ടിയില്ല.. :(
  അറബി വാക്കുകളുടെ ഒന്നും അര്‍ത്ഥം അറിയാത്തത് കൊണ്ടായിരിക്കും ചിലപ്പോള്‍ ..

  ReplyDelete

അഭിപ്രായം ഒന്നും ഇല്ലെങ്കില്‍ നാല് തെറിയെങ്കിലും വിളിച്ചിട്ട് പോ ചെങ്ങായ്‌മാരെ....