Thursday, November 17, 2011

കഥയിൽ ചോദ്യമില്ല.


-->
ഒരു സുപ്രഭാതം... നഗരത്തിൽ എന്നത്തെയും എവിടത്തെയും പോലെ അന്നും സൂര്യൻ കിഴക്ക് തന്നെയാണ് ഉദിച്ചത്. നാട്ടുകാർ പതിവ് പോലെ ദൈനംദിന പ്രവൃത്തികളിൽ ഏർപ്പെട്ടുതുടങ്ങി. പെട്ടെന്നാണ് വാർത്ത അറിഞ്ഞത്.. നഗരത്തിലെ പ്രധാന ബസ് സ്റ്റാൻറിൽ ബോംബ് സ്ഫോടനം’!!.. വാർത്ത നാട്ടിൽ കാട്ടുതീ പോലെ പടർന്നു. കേട്ടവർ കേട്ടവർ ബസ് സ്റ്റാൻറിലേക്കൊഴുകിയെത്തി. പത്രക്കാരും ചാനലുകാരും ദൃക്സാക്ഷികളുടെ ഫോട്ടോഗ്രാഫിയിലും ഇൻറർവ്യൂ എന്നിത്യാദി കാര്യങ്ങളിലും മുഴുകി. സംശയങ്ങളും ഊഹാപോഹങ്ങളും തെറ്റിദ്ധാരണകളും മുറ പോലെ പരന്നു. ആരാണ് ഉത്തരവാദികൾ?? അൽകൊയ്ത? ലശ്കർ-ഏ-തൊയ്ബ? താലിബാൻ??
എന്നാൽ നാട്ടുകാരുടെയും പത്രക്കാരുടെയും സകല പ്രതീക്ഷകളും തെറ്റിച്ച്കൊണ്ടാണ് സ്ഫോടനത്തിൻറെ ഉത്തരവാദിത്തമേറ്റെടുത്ത്കൊണ്ട് ഒരു ലോക്കൽ ഭീകരസംഘടനയുടെ ഇ-മെയിൽ വന്നത്. ഞങ്ങൾ, കേരളാ മുജാഹിദീൻ ആണ് സ്ഫോടനങ്ങൾ നടത്തിയത്. നടത്തിക്കൊണ്ടിരിക്കുന്നത്. ഇനി നടത്താൻ പോകുന്നതും ഞങ്ങൾ തന്നെ."
"وَرَحْمَةُ الّلهِ وَبَرَكَاتُهُ أسَّلاَمُ عَلَيْنَا وَعَلَى عِبَادِ الّله الصَّالِحِينٌ"
കേരളാ മുജാഹിദീൻ? കേരളാ മുജാഹിദീനെങ്കിൽ കേരളാ മുജാഹിദീൻ!! ആരായാലും ജിഹാദികൾ.. ഇസ്ലാമിസ്റ്റുകൾ... പോരാത്തതിന് ഇ-മെയിലിൽ അറബി സെൻറൻസും. പോരേ പൂരം!! ചാനലുകാർക്ക് ലോട്ടറിയടിച്ചു. ചർച്ചകളായി. സെമിനാറുകളായി.. കൌണ്ടർ പോയിൻറും കൈയാങ്കളിയും തമ്മിൽ തമ്മിൽ വാഗ്വാദങ്ങളും ഒക്കെയായി.. പത്രങ്ങളിൽ തൃശൂർ പൂരം! ചാനലുകളിൽ കൊണ്ടോട്ടി നേർച്ച!!. നാട്ടിലെങ്ങും പാട്ടായി. നാട്ടുകാർക്ക് വട്ടായി. അതിനിടയിൽ രാഷ്ട്രീയ പാർട്ടികളുടെ പൊട്ടൻ കളിയും തുടങ്ങിയിരുന്നു.
സംഗതികൾ ഇങ്ങനെ സീരിയസായാൽ പോലീസിന് വെറുതെയിരിക്കാൻ പറ്റുമോ? പോലീസ് തീവ്രവാദി വേട്ട തുടങ്ങി. തൊപ്പിയിട്ടവരെയും തലപ്പാവു കെട്ടിയവരെയും കൈയാമം വെച്ചു. ജുബ്ബ ധരിച്ചവരെയും താടി നീട്ടി വളർത്തിയവരെയും അകത്താക്കി. അറബി അറിയുന്നവരെയും ഉർദു സംസാരിക്കുന്നവരെയും കമ്പികൂട്ടിലടച്ചു. പ്ലസ്ടുവിനും ഡിഗ്രിക്കും പഠിക്കുന്ന കൊടുംഭീകരന്മാരെഅതിസാഹസികമായ ഏറ്റുമുട്ടലുകളിലൂടെ യമലോകത്തേക്കയച്ചു. ചുരുക്കത്തിൽ പോലീസിൻറെ ഫലപ്രദമായ ഇടപെടലുകളിലൂടെ നാട്ടിൽ മരുന്നിന് പോലും ഒരൊറ്റ ഭീകരന്മാരും ഇല്ലാതായി. പോലീസ് സമാധാനമായി കിടന്നുറങ്ങി.
എന്നാൽ പോലീസിൻറെ സകലമാന കണക്കുകൂട്ടലുകളും തെറ്റിച്ചുകൊണ്ട് നഗരത്തിൽ അടുത്തയാഴ്ച വീണ്ടാമതും സ്ഫോടനം നടന്നു. വെറും സ്ഫോടനമല്ല,, ഒരൊന്നൊന്നര സ്ഫോടനം!!!!
സകല ഭീകരന്മാരും ലോക്കപ്പിലും ശേഷിച്ചവർ പരലോകത്തും ആയിരിക്കെ സ്ഫോടനം നടത്തിയതാര്?? (സംശയങ്ങൾ അരുത്. വിശദീകരണങ്ങൾ പോലീസും മാധ്യമങ്ങളും തരും. വിശ്വസിച്ചില്ലെങ്കിൽ നിങ്ങളും രാജ്യദ്രോഹിയാകും.)

9 comments:

 1. നിച്ചു ഒന്നും മനസിലായില്ല അതെന്താടാ..

  ReplyDelete
 2. കള്ളന്‍ കപ്പലില്‍ തന്നെ

  ReplyDelete
  Replies
  1. കവി എന്താ ഉദ്ദേശിച്ചത്????

   Delete
 3. ഞാനിവിടെ ആദ്യാ..
  നന്നായിട്ടുണ്ട് എഴുത്ത്

  ഇനി ഇടക്കിടക്ക് വരാം...
  അപ്പൊ അടുത്ത പോസ്റ്റില്‍ കാണാം ഓകെ..

  ReplyDelete
 4. കഥയിൽ ചോദ്യമില്ല, കമന്റിൽ ഉത്തരവുമില്ല....
  ഒരൊന്നൊന്നര... ആശംസകൾ

  ReplyDelete
 5. ഇയ്യ്‌ താലിബാനാണെന്ന് അന്നെ കണ്ടാ പറയൂലാട്ടാ !!

  ആശംസകള്‍. :),. :)

  ReplyDelete

അഭിപ്രായം ഒന്നും ഇല്ലെങ്കില്‍ നാല് തെറിയെങ്കിലും വിളിച്ചിട്ട് പോ ചെങ്ങായ്‌മാരെ....